FATHER Dunstan CMI

A Biography

Fr. Dunstan Olakkengil CMI

Fr. Dunstan was born on 27 November 1920 to Paulose and Mariam of Olakkengal family at Puthumanassery, which is part of Pavaratty Parish in Archdiocese of Thrissur. He was christened Matthew during his baptism at St. Thomas Church, Palayoor. His early education was at two schools, namely, St. Mary’s Elementary School at Puthumanassery and St. Joseph’s High School at Pavaratty. He joined the CMI aspirants house at Pavaratty on 22 September 1935. He entered the novitiate on 20 July 1938 at St. Teresa’s Monastery, Ambazhakkad and received the religious habit on 23 November 1938. He made his perpetual vows on 24 November 1942. He offered his first Holy Mass in the Monastery Chapel at Pavaratty on 2 June 1947. When the CMI Congregation was trifurcated in 1953, he was part of the Devamatha Province, Thrissur. When the Coimbatore Vice-Province was formed on 22 June 1978, he joined the same.

He served in various capacities at St. Pius X Aspirants House-Varandarappilly, St. Berchmans Aspirants House-Elthuruth, Jothi Nivas-Ranchi, St. Teresa’s NovitiateAmbazhakkad, Preshitha College-Saravanampatty, St. Thomas AshramKozhinjampara, Devamatha Provincial House-Thrissur, CMI Bhavan-Palakkad, Little Flower Aspirants’ House-Kaundampalayam, St. Paul’s Centre-Kadalundy (Spiritual Director for CMI Brothers’ Unit), St. Joseph’s Home-Attappady, Little Flower Mission Centre-Coimbatore, and Bharathamatha Ashram-Palakkad. He volunteered for leading a simple lifestyle at Chennimalai and Kulakkattukurissy. He served as Assistant Vicar at Chethipuzha, Manimala, and Ayiroor. After a glowing religious sojourn on this earth, Fr. Dunstan passed into the laps of His Beloved Lord on 20 October 2006.



ഡൺസ്റ്റൻ ഒലക്കേങ്കൽ സി.എം.ഐ.

ജീവിതരേഖ

തൃശൂർ അതിരൂപതയിൽ പാവറട്ടി ഇടവകയിൽ പുതുമനശ്ശേരിയിൽ പൗലോസ്-മറിയം ദമ്പതിമാരുടെ മകനായി 1920 നവംബർ 27-ന് ഡൺസ്റ്റനച്ചൻ ജനിച്ചു. പാലയൂരിൽ വിശുദ്ധ തോമസ് ശ്ലീഹായുടെ ദേവാലയത്തിൽ മാമ്മോദീസ മുങ്ങി, മത്തായി എന്നുള്ള പേര് സ്വീകരിച്ചു. പുതുമനശ്ശേരി സെന്റ്. മേരീസ് എലിമെന്ററി സ്കൂളിലും, പാവറട്ടി സെന്റ്. ജോസഫ് ഹൈ സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. 1935 സെപ്റ്റംബർ 22-ന് പാവറട്ടി യോഗാർത്തി ഭവനത്തിൽ വൈദിക പരിശീലനത്തിന് ചേർന്നു. 1938 ജൂലൈ 20-ന് നവാസന്ന്യാസപരിശീലനത്തിനായി തുടക്കം കുറിച്ചു. 1936 നവംബർ 23-ന് അമ്പഴക്കാട് നവാസന്ന്യാസഭവനത്തിൽ വച്ച് സഭാവസ്ത്രം സ്വീകരിച്ചു. 1942 നവംബർ 24-ന് നിത്യവൃതമനുഷ്ഠിച്ചു. 1947 ജൂൺ 2-ന് പാവറട്ടി ആശ്രമദേവാലയത്തിൽ നവപൂജാർപ്പണം നടത്തി. 1953-ൽ സി.എം.ഐ. സഭ മൂന്നു പ്രവിശ്യകളായി തിരിഞ്ഞപ്പോൾ അദ്ദേഹം ദേവമാതാ പ്രവിശ്യയിൽ അംഗമായി. 1978 ജൂൺ 22-ന് പുതുതായി രൂപം കൊള്ളാനിരുന്ന കോയമ്പത്തൂർ ഉപപ്രവിശ്യയിൽ ചേരുവാൻ നിശ്ചയിച്ചു.

സെന്റ്. പയസ് ടെൻത് ആസ്പിരേൻസ് ഹൗസ് വരന്തരപ്പിള്ളി, സെന്റ്. ബെർക്കുമാൻസ് ആസ്പിരേൻസ് ഹൗസ് എൽത്തുരുത്ത്, ജ്യോതി നിവാസ് റാഞ്ചി, സെന്റ് തെരേസാസ് നോവിക്കറ്റ് അമ്പഴക്കാട്, പ്രഷിത കോളേജ് ശരവനംപട്ടി, സെന്റ്. തോമസ് ആശ്രമം കൊഴിഞ്ഞാമ്പാറ, ദേവമാതാ പ്രൊവിൻഷ്യൽ ഹൗസ് ത്യശൂർ, സി.എം.ഐ. ഭവൻ പാലക്കാട്, ലിറ്റിൽ ഫ്ലവർ ആസ്പിരേൻസ് ഹൗസ് കൗണ്ടംപാളയം, സെന്റ്. പോൾസ് കടലുണ്ടി, സെന്റ്. ജോസഫ് ഹോം അട്ടപ്പാടി, ലിറ്റിൽ ഫ്ലവർ സെന്റർ കോയമ്പത്തൂർ, ഭാരതമാതാ ആശ്രമം പാലക്കാട്, എന്നിവിടങ്ങളും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലളിത ജീവിതത്തിനായി ചെന്നിമലൈ, സഹവികാരിയായി കുളക്കാട്ടുകുറിശി എന്നിവിടങ്ങളിലും, ചെത്തിപ്പുഴ, മണിമല, അയിരൂർ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2006 ഒക്ടോബർ 20-ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.